video
play-sharp-fill

പി വി അന്‍വറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ പറയണം; വിശദീകരണം തേടി  ഹൈക്കോടതി

പി വി അന്‍വറിനും കുടുംബത്തിനുമെതിരായ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ പറയണം; വിശദീകരണം തേടി ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഭൂപരിഷ്കരണം നിയമം ലംഘിച്ചെന്ന പി വി അൻവര്‍ എം എല്‍ എയ്ക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാൻ എം എച്ച്‌ ഹരീഷ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവര്‍ മറുപടി നല്‍കണം.

കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.