video
play-sharp-fill

മെച്ചപ്പെട്ട ജീവിത സാഹചര്യം വാഗ്ദാനം, മൊഴി മാറ്റാന്‍ ഇടപെട്ടു: പി വി അൻവറിന്റെ  ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി

മെച്ചപ്പെട്ട ജീവിത സാഹചര്യം വാഗ്ദാനം, മൊഴി മാറ്റാന്‍ ഇടപെട്ടു: പി വി അൻവറിന്റെ ആരോപണം ശരിവെച്ച് സോളാര്‍കേസ് പരാതിക്കാരി

Spread the love

 

കൊച്ചി: എഡിജിപി അജിത് കുമാര്‍ സോളാര്‍ കേസ് അട്ടിമറിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ പ്രതികരിച്ച് സോളാര്‍ കേസ് പരാതിക്കാരി. കേസില്‍ നിന്ന് പിന്മാറാന്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പരാതിക്കാരി പറഞ്ഞു.

 

കേസിലെ ആരോപണ വിധേയര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണത്തിന് പോയിട്ടും കാര്യമില്ലെന്ന് ധരിപ്പിച്ചു. തന്നെ സ്വാധീനിക്കാമെന്ന് പറഞ്ഞ് അജിത് കുമാര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി. അക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. അപ്പോഴാണ് അജിത് കുമാറിനെതിരെ സെന്‍ട്രല്‍ വിജിലന്‍സിനെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.

 

മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിത്തരാമെന്ന് പറയുകയും മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. രണ്ടുപേർക്ക്  വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്. ഒരാള്‍ ഇപ്പോള്‍ ഭൂമിയില്ലല്ലോ അതുകൊണ്ട് പേര് പറയുന്നില്ല. രണ്ടാമത്തേത് കെ സി വേണുഗോപാലാണ്. സ്വാധീനമുള്ള വ്യക്തിയായതിനാല്‍ മുന്നോട്ട് പോയാലും കാര്യമില്ലെന്നാണ് പരാതിക്കാരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group