video
play-sharp-fill

കേരളാ പോലീസ് മികച്ചത്, ചില ഉദ്യോഗസ്ഥർക്ക് ക്രിമിനൽ സ്വഭാവം: പി കെ ശ്രീമതി;കേരള പോലീസിനെതിരായ വിമർശനത്തിൽ വിശദീകരണവുമായി പി കെ ശ്രീമതി. പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പി കെ ശ്രീമതി.

കേരളാ പോലീസ് മികച്ചത്, ചില ഉദ്യോഗസ്ഥർക്ക് ക്രിമിനൽ സ്വഭാവം: പി കെ ശ്രീമതി;കേരള പോലീസിനെതിരായ വിമർശനത്തിൽ വിശദീകരണവുമായി പി കെ ശ്രീമതി. പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ പി കെ ശ്രീമതി.

Spread the love

മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിൻ്റെ അവിഭാജ്യ ഘടകമായ പോലീസിനെതിരെ സിപിഎമ്മിൻ്റെ രണ്ടു കേന്ദ്ര കമ്മിറ്റിയംഗങ്ങൾ രംഗത്തുവന്നതു പാർട്ടിക്കുള്ളിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ പോലീസിനെതിരെ താൻ മാത്രമല്ല, മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീമതി.

കേരളാ പോലീസിന്റെ അന്വേഷണമികവിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. എന്നാൽ മികവിനിടെയിലും ചില പോലീസ് ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവംകാട്ടി. ഇതിനെയാണ് താൻ ഫേസ്ബുക്കിലൂടെ വിമർശിച്ചതെന്നും പി കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വേലിതന്നെ വിളവു തിന്നുവെന്ന പ്രയോഗവുമായി പി കെ ശ്രീമതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിനെ വിമർശിച്ചത്. ഇതിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തുവരികയും ചെയ്തു.

എൽഡിഎഫ് ഭരണത്തിലിരിക്കെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങൾ പോലീസിനെ വിമർശിച്ചു രംഗത്തെത്തിയത് അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കേരളത്തിലെ പോലീസ് സ്‌ക്വാട്ട്‌ലാൻഡ് യാർഡിനെക്കാൾ മികച്ചതാണെന്നു പറഞ്ഞ് പുകഴ്ത്താനും പി കെ ശ്രീമതി പറയാൻ മറന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ സ്വന്തം പാർട്ടിയിലെ കേന്ദ്ര കമ്മിറ്റിയംഗം തന്നെ രംഗത്തുവന്നത് സിപിഎമ്മിനുള്ളിലും ചർച്ചയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സംസ്ഥാന പോലീസിനെ സിപിഐ നേതാവ് ആനി രാജ വിമർശിച്ചത് സിപിഎം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതിനു കടുത്ത ഭാഷയിലെ മറുപടിയാണ് എം എം മണിയടക്കമുള്ള നേതാക്കൾ പറഞ്ഞത്. ആനി രാജയെപ്പോലെ തന്നെ സംസ്ഥാന പോലീസിനെതിരെ കടുത്ത വിമർശനമഴിച്ചുവിട്ട പി കെ ശ്രീമതിയോട് ഇക്കാര്യത്തിൽ പാർട്ടി വിശദീകരണം തേടുമെന്നാണ് സൂചന.

Tags :