
കോഴിക്കോട്: ദേവികുളത്തെ കുഞ്ഞു ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ ഭക്ഷണ മെനുവില്‍ ബിരിയാണി ഉള്‍പ്പെടുത്തിയതിന് എതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല.
പ്രജുല്‍ എസ്. സുന്ദർ എന്ന ശങ്കുവിന്റെ ആവശ്യപ്രകാരം സംസ്ഥാനത്തെ അങ്കണവാടികളില്‍ ബിരിയാണി നല്‍കാൻ തീരുമാനിച്ച കാര്യം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ബിരിയാണി ചോദിച്ചതിനെ അവഹേളിക്കുന്ന തരത്തില്‍ ശശികലയുടെ ഫേസ്ബുക് കുറിപ്പ്.
‘ബിർണാണി ടെ കാര്യം തീരുമാനമായി. നാളെ ഏതെങ്കിലും ഹൈസ്കൂള്‍ വിരുതൻ ദിവസത്തിലിത്തിരി കഞ്ചാവ് / രാസൻ സ്കൂളില്‍ നിന്ന് തന്നാലെന്താന്ന് ചോദിക്കാണ്ടിരുന്നാല്‍ മതിയായിരുന്നു’ എന്നാണ് ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഈ അധിക്ഷേപം.
‘ഞങ്ങള്‍ കഴിക്കുന്നത് ഞങ്ങള്‍ ചോദിച്ചു. ടീച്ചർ കഴിക്കുന്നത് ടീച്ചറും ചോദിച്ചു. അതിനെന്താ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ വിഷമായി ഇവരെ ജനം വിലയിരുത്തുന്ന കാലം വിദൂരമല്ല’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.







