
ഐ.എൻ.എക്‌സ് മീഡിയ കേസ് ; ചിദംബരത്തിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ ചിദംബരത്തിന്റെ ജാമ്യഹർജി വീണ്ടും തള്ളി. ഡൽഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ ജാമ്യഹർജി തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെയാണ് ചിദംബരം ഹരജി നൽകിയിരുന്നത്. സി.ബി.ഐ കേസിൽ ചിദംബരം നേരത്തെ ജാമ്യം നേടിയിരുന്നു.
അന്വേഷണം അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നാണ് ചിദംബരത്തിന്റെ അഭിഭാഷകൻ വാദിച്ചത്. ഇപ്പോൾ ഡൽഹിയിലെ തിഹാർ ജയിലിലാണ് ചിദംബരം കഴിയുന്നത്. അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സക്ക് ഹൈദരാബാദിൽ പോകണമെന്നും ആവശ്യപ്പെട്ട് നൽകിയ ഇടക്കാല ജാമ്യാപേക്ഷയും നേരത്തെ കോടതി തള്ളിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :