
ചിദംബരത്തിന് വിദേശ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം: തെളിവുകൾ നിരത്തി എൻഫോഴ്‌സ്‌മെന്റ്; ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ ഇന്ന് നിർണായക ദിനം
ന്യൂഡൽഹി: ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ അറിയിക്കും. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കു വ്യെക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന തുടങ്ങി 12 ഓളം വിദേശരാജ്യങ്ങളിലാണ് വിദേശനിക്ഷേപമുള്ളത്. 15 പേജുള്ള പ്രത്യേക നോട്ടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ കൈമാറുക.
അതേസമയം ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കും. ചോദ്യം ചെയ്യുന്നതിനായി തുടര്‍ന്നും കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയില്‍ ആവശ്യപ്പെടും..
ഐഎന്‍എക്സ് മാക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടതിനെ ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണിക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ റിമാൻഡിന്റെ ആവശ്യമില്ലെന്ന വാദം ചിദംബരം ഉയർത്തും.