video
play-sharp-fill
ചൂടുകാലങ്ങളിൽ ‘പീ ‘  ക്യാപ്പ് വയ്ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും ; പരിഹാരമായി ബെഹ്‌റ നിർദ്ദേശിച്ച ‘ബറേ’ ക്യാപ്പുകൾ ചുവപ്പ് നാടയിൽ

ചൂടുകാലങ്ങളിൽ ‘പീ ‘ ക്യാപ്പ് വയ്ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും ; പരിഹാരമായി ബെഹ്‌റ നിർദ്ദേശിച്ച ‘ബറേ’ ക്യാപ്പുകൾ ചുവപ്പ് നാടയിൽ

സ്വന്തം ലേഖിക

കോഴിക്കോട്: കേരള പൊലീസ് ബറേ ക്യാപ്പുകൾ അണിയാൻ ഇനിയും കാത്തിരിക്കണം. ഇപ്പോഴുള്ള പീ ക്യാപ്പുകൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതനാണ്. ഇതിന് പരിഹാരമായി ബറോ ക്യാപ്പുകൾ എല്ലാ ഉദ്യോഗസ്ഥർക്കും എന്ന പൊലീസിലെ തീരുമാനം ഇനിയും ചുവപ്പ് നാടയിലാണ്. മാസങ്ങളായും ശുപാർശ ഫയലിൽ കുടുങ്ങുകയാണ്. അങ്ങനെ ചുവപ്പുനാടയിൽ പൊലീസും വീർപ്പുമുട്ടുന്നു. ഉപയോഗിക്കുക. നിലവിൽ ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമേ ബറേ തൊപ്പി ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തിൽ കഴിഞ്ഞ മെയ് മാസം ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിലാണു തീരുമാനമെടുത്തത്.

സംഘർഷ മേഖലകളിലും മറ്റും നടപടികളിലേക്കു കടക്കുമ്പോൾ ഇപ്പോഴുള്ള പീ ക്യാപ്പ് തലയിൽ നിന്നു വീഴുന്നതു പതിവാണെന്നും ഇതു സംരക്ഷിക്കാൻ പാടുപെടേണ്ടി വരുന്നുവെന്നും നേരത്തെ തന്നെ കേരള പൊലീസ് അസോസിയേഷനും ഓഫിസേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു. കടുത്ത ചൂടുകാലത്തും മറ്റും ഇത്തരം തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണു ബറേ തൊപ്പിയിലേക്ക് മാറാൻ ബെഹ്‌റ സമ്മതം മൂളിയത്. തീരുമാനം നടപ്പാകുന്നതോടെ സിപിഒ മുതൽ സിഐവരെയുള്ള 6500ത്തോളം ഉദ്യോഗസ്ഥർക്ക് ബറേ തൊപ്പി ലഭിക്കും. താഴ്ന്ന റാങ്കിലുള്ളവർക്കു കറുപ്പും എസ.്‌ഐ, സി.ഐ റാങ്കിലുള്ളവർക്കു നേവി ബ്ലു തൊപ്പിയുമാണു ശുപാർശ ചെയ്തത്. ഡി.വൈ.എസ.്പി മുതൽ മുകളിലുള്ളവർക്കു നിലവിലുള്ള റോയൽ ബ്ലു നിറത്തിലെ തൊപ്പി തുടരും. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി ഇനിയും തീരുമാനം എടുത്തില്ല. ഇതിൽ പൊലീസിൽ വ്യാപക പ്രതിഷേധമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർമാരും എസ്പി.റാങ്കിനുമുകളിലുള്ള പൊലീസുദ്യോഗസ്ഥരുമാണ് ഇപ്പോൾ ബറേ തൊപ്പികൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ഡി.ജി.പി. മുതൽ സിവിൽ പൊലീസ് ഓഫീസർ വരെയുള്ള തസ്തികകളിലായി 65,000ത്തോളം ഉദ്യോഗസ്ഥരുണ്ട്. ഇവർക്കെല്ലാവർക്കും വ്യത്യസ്തനിറത്തിലുള്ള ഒരേ തൊപ്പി ഉപയോഗിക്കാമെന്നാണ് സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ബറേ തൊപ്പിയുടെ നിറത്തിന്റെ കാര്യത്തിൽ ചില സംശയങ്ങളുണ്ടായതിനാലാണ് തൊപ്പിയുടെ കാര്യത്തിൽ ഉത്തരവിറക്കാൻ വൈകിയതെന്നാണ് സൂചന. അതേസമയം പാസിങ് ഔട്ട് പരേഡ്, വി.ഐ.പി.കളുടെ സന്ദർശനം, മറ്റ് ഔദ്യോഗികചടങ്ങുകൾ തുടങ്ങിയവയുടെ സമയത്ത് പഴയരീതിയിലുള്ള പീ ക്യാപ്പ് തന്നെ ഉപയോഗിക്കണമെന്നും യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.പീ ക്യാപ്പുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്നുകാണിച്ചാണ് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡി.ജി.പി.ക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് കൗൺസിൽ യോഗം എല്ലാവർക്കും ഒരേ തൊപ്പിയാക്കാം എന്ന തീരുമാനത്തിലെത്തിയത്.

പലസ്ഥലങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുമ്പോൾ സംഘർഷമേഖലകളിലോ ലാത്തിച്ചാർജിനിടയിലോ ആദ്യം തെറിക്കുന്നത് തലയിലുള്ള തൊപ്പിയാണ്. ചൂടുകാലങ്ങളിൽ തലയിൽ പീ ക്യാപ്പ് വെക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് പൊലീസുകാർ പറയുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്ന തൊപ്പികൾ എല്ലാവർക്കും അനുവദിക്കുന്നതിൽ ചിലർ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊലീസിലെ ഈ അതൃപ്തിയാണോ തീരുമാനം ഉത്തരവാകുന്നതിന് തടസ്സമാകുന്നതെന്ന ചർച്ചയും പൊലീസിൽ സജീവമാണ്.