
ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശുവെന്ന് : ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
ഉത്തരഖണ്ഡ് :ഓക്‌സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേ ഒരു മൃഗം പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.പശുവിനെ മസാജ് ചെയ്യുന്നത് വഴി ശ്വസന പ്രക്രിയയിൽ വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാമെന്നും റാവത്ത് പറഞ്ഞു.
പശുവിന്റെ പാൽ, ഗോമൂത്രം എന്നിവയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച ത്രിവേന്ദ്ര റാവത്തിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോയിലാണ് പശു ഓക്‌സിജൻ പുറത്തേക്ക് വിടുകയും തിരിച്ചെടുക്കുകയും ചെയ്യും എന്ന് റാവത്ത് പറഞ്ഞത്. പശുക്കളുള്ള പ്രദേശത്തിനടുത്ത് താമസിക്കുന്നവർക്ക് ക്ഷയം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭിണികൾക്ക് സിസേറിയൻ ഒഴിവാക്കാൻ ഗരുഡ് ഗംഗയിലെ വെള്ളം കുടിച്ചാൽ മതിയെന്ന് ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റും എംപിയുമായ അജയ് ഭട്ട്
പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പശുവിന്റെ ശ്വസനപ്രക്രിയയെ കുറിച്ച് മന്ത്രി വാചാലനായത്. പശുവിൻ പാലിന്റെ ഔഷധഗുണംഉത്തരാഖണ്ഡുകാർക്ക് അറിയാമെന്നും പശു അവർക്ക് ഓക്‌സിജൻ നൽകുന്നുണ്ടെന്ന് അവർ വിശ്വസിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പശുവിനെ ഒരു പ്രത്യേക തരത്തിൽ തടവിയാൽ രക്ത സമ്മർദ്ദം കുറക്കാനാകുമെന്ന് ഭോപ്പാൽ ബിജെപി എംപി പ്രഘ്യാ താക്കൂർ പറഞ്ഞിരുന്നു. പുറകിൽ നിന്നും കഴുത്ത് വരെ ദിവസവും തടവിയാൽ രക്തസമ്മർദ്ദം നിയന്ത്രിച്ചുനിർത്താനാകുമന്നായിരുന്നു താക്കൂറിന്റെ പരാമർശം.