
കൊല്ലം: മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മൂന്നു കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി.പുനലൂർ എസ്ബിഐക്ക് സമീപം ശാസ്താ ബിൽഡിങ്ങിൽ പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്.
ശാസ്താ ഇലക്ട്രോണിക്സ് എന്ന കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചെറുവക ഇലക്ട്രാണിക് സാധനങ്ങളും മോഷ്ടിച്ചു.
സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ച ശേഷമാണ് മോഷണം നടത്തിയത്. രണ്ടാം തവണയാണ് ഇതേ സ്ഥാപനത്തിൽ കള്ളൻ കയറുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തലേദിവസമായിരുന്നു മോഷണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടമയുടെ മകൻറെ വിവാഹമായിരുന്നു തലേദിവസം. ഇക്കാര്യങ്ങളെല്ലാം കൃത്യമായ് അറിയാവുന്ന പരിചിതനായ ആളാകാം മോഷണം നടത്തിയതെന്നാണ് കടയുടമ പറയുന്നത്. പോലീസും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു.








