
കോട്ടയം: പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രെെസ്തവ ദൈവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും ആരംഭിച്ചു. ലോക രക്ഷിതാവായ
യേശുക്രിസ്തുവിനെ ജറുസലേമിലേക്ക് വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനതിരുന്നാൾ.
ക്രിസ്തു ദേവന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമായി. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍
പെസഹാവ്യാഴം പിറ്റേന്ന് കർത്താവിനെ കുരിശിൽ തുക്കി കൊന്നതിന്റെ ഓർമ്മയിൽ
ദുഃഖവെള്ളിയുമാണ്. ക്രൈസ്തവ ദൈവാലയങ്ങളിൽ കുരിശിന്റെ വഴി പ്രദക്ഷിണവും നടക്കും.
ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും.