video
play-sharp-fill

‘ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല’; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം.’ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.

Spread the love

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്‌നങ്ങളില്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ തുടര്‍ ചര്‍ച്ചകള്‍ നടന്നത്.