video
play-sharp-fill

ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാർച്ച് ഒക്ടോബർ രണ്ടിന്

ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാർച്ച് ഒക്ടോബർ രണ്ടിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നീതി നിഷേധത്തിനെതിരേയും ഇടവക പള്ളികൾ കൈയേറി വിശ്വാസികളെ ഓർത്തഡോക്സ് വിഭാഗം പുറത്താക്കുകയാണെന്നുമാരോപിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ബുധനാഴ്ച പ്രതിഷേധ മാർച്ച് നടത്തുന്നു.

ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു നടത്തുന്ന മാർച്ചിൽ കോട്ടയം ഭദ്രാസനത്തിലെ പതിനായിരത്തിലധികം വിശ്വാസികൾ അണിചേരും.
ഉച്ചകഴിഞ്ഞ് രണ്ടിനു സെന്റ് ജോസഫ്സ് കത്തീഡ്രലിൽനിന്നു മാർച്ച് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഗോസ് ജങ്ഷൻ, കെ.കെ. റോഡ്, കഞ്ഞിക്കുഴി വഴി ദേവലോകത്തേക്കാണു മാർച്ച്. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ്, മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ്, ഗീവറുഗീസ് മോർ കൂറിലോസ് തുടങ്ങിയവർ നേതൃത്വം നൽകും.

കോലഞ്ചേരി മുതൽ കട്ടച്ചിറ, പിറവം വരെയുള്ള ദേവാലയങ്ങളിലെ മൃഗീയ ഭൂരിപക്ഷമുള്ള സഭാംഗങ്ങളെ, സർക്കാരിനെയും ഉദ്യോഗസ്ഥരെയും കോടതിവിധി തെറ്റിദ്ധരിപ്പിച്ച് ഇറക്കി വിടുകയും മൃതശരീരത്തോടു പോലും നീതി പുലർത്താത്ത ഓർത്തഡോക്സ് നേതൃത്വത്തിന്റെ ധാർഷ്ഠ്യത്തോടുള്ള പ്രതിഷേധമാണ് സഹനത്തിലൂടെ വിജയം നേടിയ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് നടത്തപ്പെടുന്നതെന്ന് തോമസ് മോർ തീമോത്തിയോസും ഭദ്രാസന അൽമായ സെക്രട്ടറി ഷിബു പുള്ളോലിക്കലും അറിയിച്ചു.