ഓഡ്രി മിറിയം നായികയാവുന്ന ഓർമ്മയുടെ ഷൂട്ടിംഗ് നെല്ലിയാമ്പതിയിൽ പുരോഗമിക്കുന്നു

Spread the love

അജയ് തുണ്ടത്തിൽ

video
play-sharp-fill

പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ആളിപ്പടരുന്ന അഗ്ഗിക്കതിരു പോലെ പ്രവർത്തിച്ച ജയകൃഷ്ണൻ മാഷിന്റെ വധവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും പോലീസുകാരനുമായ സിബിയുടെ പങ്കെത്ര? ജയകൃഷ്ണനെ കൊന്നതിലൂടെ സിബിക്കുണ്ടായ നേട്ടമെന്ത്? ജയകൃഷ്ണന്റെ മകളായ അനാമികയുടെ അന്വേഷണം നീളുന്നു.

ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ, സുഹൃത്ത്, സഹോദര, മാതാപിതാപുത്ര ബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ഓർമ്മ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ (‘ ക്വീൻ’ ഫെയിം), ദിനേശ് പണിക്കർ , വി കെ ബൈജു, ബാലാജി, ജയൻ ചേർത്തല, ഷിബുലബാൻ , കെ ജെ വിനയൻ, രാജേഷ് പുനലൂർ, ജയ്‌സപ്പൻ മത്തായി, ശിവമുരളി, അപ്പിഹിപ്പി വിനോദ് , രമേഷ് ഗോപാൽ, റിങ്കു രാജ്, ശോഭാ മോഹൻ, അഞ്ജു നായർ, ആഷിമേരി, ഡയാന മറിയം, മണക്കാട് ലീല , ബീനാ സുനിൽ, അമ്പിളി, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.

ബാനർ – സൂരജ് ശ്രുതി സിനിമാസ്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , നിർമ്മാണം _ സാജൻ റോബർട്ട് , തിരക്കഥ, സംഭാഷണം – ഡോ.രവിപർണ്ണശാല. എക്‌സി: പ്രൊഡ്യൂസർ – സ്റ്റാൻലി മാത്യു ജോൺ, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് -കെ.ശ്രീനിവാസ് , ഗാനരചന – അജേഷ് ചന്ദ്രൻ , അനുപമ, സംഗീതം -രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം – എം.ജി.ശ്രീകുമാർ , സൂര്യഗായത്രി, ചീഫ് അസ്സോ. ഡയറക്ടർ -കെ.ജെ.വിനയൻ,

അസ്സോ. ഡയറക്ടർ – അലക്‌സ് ആയൂർ, പ്രൊ. കൺട്രോളർ- ജയശീലൻ സദാനന്ദൻ, പശ്ചാത്തല സംഗീതം – റോണി റാഫേൽ , പി ആർ ഓ – അജയ് തുണ്ടത്തിൽ, കല – റിഷി .എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – സൂര്യാ ശ്രീകുമാർ , സ്റ്റിൽസ് -അജേഷ് ആവണി, ഡിസൈൻസ് – പ്രമേഷ്, സുധീഷ് ആർ എൽ വി , കോറിയോഗ്രാഫി -കിരൺ, ഫിനാൻസ് കൺട്രോളർ-സതീഷ് പൂമംഗലത്ത്, സ്റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ന്യു പ്ലാനറ്റ് ഫിലിംസ്