
ഏകദിന മൺസൂൺ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു; നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: വയസ്കര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന മൺസൂൺ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വയസ്കര ജി.എസ്.പത്മകുമാർ ഭവനിൽ നടന്ന പ്രദർശനവും ഓപ്പൺ ഫോറവും പ്രശസ്ത സിനിമാ നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംവിധായകൻ ശരത് ജി. മോഹൻ, ചലച്ചിത്ര പ്രവർത്തകൻ ഇ.വി.പ്രകാശ്, ശ്രീകാന്ത് വേണുഗോപാൽ, വയസ്കര ഫിലിം സൊസൈറ്റി പ്രസിഡന്റ് മനോഷ് മോഹൻ, സെക്രട്ടറി ജെറിൻ മാത്യു, വി.അരവിന്ദ്, എന്നിവർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോളിവുഡ് ചിത്രം ഹിഡൻ ഫിഗേഴ്സ് , ഹിന്ദി ചിത്രം ഭീഡ് എന്നിവയാണ് വിവേചനം’ എന്ന തീമിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച ജി.എസ്.പത്മകമാർ ഭവനിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Third Eye News Live
0