play-sharp-fill
യുഡിഎഫിൽ തലമുറമാറ്റം ; വി. ഡി. സതീശൻ പ്രതിപക്ഷ നേതാവ്; ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ തുടരും ; സ്വന്തം പക്ഷത്തെ താപ്പാനകളെ മെരുക്കാൻ സതീശൻ പാട്പെടേണ്ടി വരുമെന്ന് വിമർശകർ;നേതൃമാറ്റത്തിൽ സന്തോഷമറിയിച്ച് യുവനേതാക്കൾ

യുഡിഎഫിൽ തലമുറമാറ്റം ; വി. ഡി. സതീശൻ പ്രതിപക്ഷ നേതാവ്; ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ തുടരും ; സ്വന്തം പക്ഷത്തെ താപ്പാനകളെ മെരുക്കാൻ സതീശൻ പാട്പെടേണ്ടി വരുമെന്ന് വിമർശകർ;നേതൃമാറ്റത്തിൽ സന്തോഷമറിയിച്ച് യുവനേതാക്കൾ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: ഏറെ അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ പതിനഞ്ചാം നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു.

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.

എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന.

എന്നാല്‍ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചു.

പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്.

അതേസമയം, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളും ചില ദേശീയ നേതാക്കളും സമ്മര്‍ദ്ദം ശക്തമാക്കിയെങ്കിലും ഒടുവില്‍ സതീശന് നറുക്ക് വീഴുകയാണ്. സ്വന്തം പക്ഷത്തെ താപ്പനകളെ മെരുക്കാന്‍ വി.ഡി. സതീശന്‍ പാടുപെടുമെന്ന് ഉറപ്പാണ്.