video
play-sharp-fill
ഓപ്പറേഷന്‍ തിയറ്ററിലെ ഹിജാബ് ആവശ്യം;  ‘കത്ത് പുറത്തുവിട്ടതാരെന്ന് കണ്ടെത്തണം’; പൊലീസില്‍ പരാതി നൽകി വിദ്യാര്‍ത്ഥി യൂണിയന്‍

ഓപ്പറേഷന്‍ തിയറ്ററിലെ ഹിജാബ് ആവശ്യം; ‘കത്ത് പുറത്തുവിട്ടതാരെന്ന് കണ്ടെത്തണം’; പൊലീസില്‍ പരാതി നൽകി വിദ്യാര്‍ത്ഥി യൂണിയന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ഥികള്‍ നല്‍കിയ കത്ത് പുറത്തായതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി വിദ്യാര്‍ത്ഥി യൂണിയന്‍.

കത്ത് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നാണ് പരാതി. കത്ത് പുറത്ത് പോയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാൻ ഇടയായതും അന്വേഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്നും വിദ്യാര്‍ഥി യൂണിയൻ പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തിയറ്ററിനുള്ളില്‍ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഒരു കൂട്ടം എംബിബിസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്ത് പുറത്ത് വന്നത്.

2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നല്‍കിയത്. കത്തില്‍ 2018, 2021, 2022 ബാച്ചിലെ 7 വിദ്യാര്‍ഥിനികളുടെ ഒപ്പുകളുണ്ട്.