video
play-sharp-fill

ഓപ്പറേഷന്‍ സാഗര്‍ റാണി : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത് 9347 കിലോ പഴകിയ മത്സ്യം

ഓപ്പറേഷന്‍ സാഗര്‍ റാണി : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത് 9347 കിലോ പഴകിയ മത്സ്യം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവിലാണ് പഴകിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പഴകിയ മത്സ്യം പിടികൂടാന്‍ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അശ്രാന്തം പരിശ്രമിക്കുകയും ചെയ്യുന്നുന്നുണ്ട്.

ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്് 9347 കിലോ ഗ്രാം പഴകിയ മത്സ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ യഥാക്രമം 366, 1300, 161, 58, 462 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്.
ബുധനാഴ്ച മാത്രം സംസ്ഥാനത്തെ 262 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 462 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. വ്യാപാരികളില്‍ 22 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്,

മലപ്പുറം -240 കിലോഗ്രാം, ആലപ്പുഴ- 120 കിലോ ഗ്രാം, കൊല്ലം- 100 കിലോഗ്രാം എന്നിങ്ങനെയാണ് പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രാഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ നാലിന് ആരംഭിച്ച് ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നു.

സംസ്ഥാനത്ത് നടത്തിയ പരിശോധനകളിലായി 1,58,608 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. പരിശോധനകളിലായി പിടികൂടിയ മത്സ്യം നശിപ്പിച്ചു കളഞ്ഞതായും അധികൃതര്‍ അറിയിച്ചു.