video
play-sharp-fill
ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റിയേക്കും; സന്ദർശിച്ച് എകെ ആന്റണിയും എംഎം ഹസനും

ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റിയേക്കും; സന്ദർശിച്ച് എകെ ആന്റണിയും എംഎം ഹസനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നിന്ന്
ബെംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് സൂചന.

ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു.

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം സംബന്ധിച്ചുള്ള വിവാദം കത്തിനില്‍ക്കുന്നതിനിടയിലായിരുന്നു സന്ദര്‍ശനം. താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എകെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ നില സംബന്ധിച്ച ചോദ്യങ്ങളോട് ഉമ്മന്‍ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. വിവാദ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Tags :