video
play-sharp-fill

ആഘോഷങ്ങളില്ലാതെ ആൾകൂട്ടത്തിന്റെ നായകന് ഇന്ന് 75-ാം പിറന്നാൾ

ആഘോഷങ്ങളില്ലാതെ ആൾകൂട്ടത്തിന്റെ നായകന് ഇന്ന് 75-ാം പിറന്നാൾ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ എഐസിസി പ്രസിഡന്റുമായ ഉമ്മൻചാണ്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. ആഘോഷങ്ങളൊന്നും പുതുപ്പള്ളിയിലെ വീട്ടിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവു പോലെ ഔദ്യോഗിക തിരക്കുകളിലായിരിക്കുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നു.

1943 ൽ കരോട്ട വള്ളക്കാലിൽ ചാണ്ടിയുടെയും ബേബിയുടെയും മകനായാണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തി. നിയമസഭയിൽ നാൽപത്തിയെട്ട് വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടി. ഇദ്ദേഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group