play-sharp-fill
ഓൺലൈൻ ഷോപ്പിംങ് സൈറ്റുകളിൽ നിന്ന് സമ്മാനമടിച്ചതായി മെസേജ് വന്നാൽ സൂക്ഷിച്ചോ ! മുൻ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാൽ കോടി

ഓൺലൈൻ ഷോപ്പിംങ് സൈറ്റുകളിൽ നിന്ന് സമ്മാനമടിച്ചതായി മെസേജ് വന്നാൽ സൂക്ഷിച്ചോ ! മുൻ ബാങ്ക് ഉദ്യോഗസ്ഥന് നഷ്ടമായത് മുക്കാൽ കോടി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ സമ്മാനമടിച്ചതായി കാണിച്ച് മെസേജോ, കത്തോ വന്നാൽ പ്രതികരിക്കരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. നിങ്ങൾ കബളിപ്പിക്കപ്പെടാം.

ലോട്ടറിയടിച്ചെന്ന് കാണിച്ച്‌ തപാല്‍ വഴിവന്ന സന്ദേശം വിശ്വസിച്ച മുന്‍ ബാങ്ക് ഉദ്യോഗസ്ഥന് വന്‍ തുക നഷ്ടമായി. മലാപ്പറമ്ബ് സ്വദേശിക്ക് 75 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബര്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കൊവിഡ് കാരണം വഴിമുട്ടിയിരിക്കുകയാണ്.

നിങ്ങള്‍ കൂടുതല്‍ സാധനങ്ങള്‍ നാപ്‌റ്റോളില്‍നിന്ന് വാങ്ങിയതിനാല്‍ സ്‌ക്രാച്ച്‌ ആന്‍ഡ്‌ വിന്നിലൂടെ വലിയൊരു തുക ലോട്ടറി അടിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിനിരയായ വ്യക്തിക്ക് സ്പീഡ് പോസ്റ്റിലൂടെ കത്ത് ലഭിച്ചത്. പിന്നാലെ ‘നാപ്‌റ്റോ’ളില്‍ നിന്നെന്ന വ്യാജേന ഫോണും വന്നു. ടാക്സ് അടയ്ക്കുകയാണെങ്കില്‍ ഈ തുക ലഭിക്കും എന്നായിരുന്നു വാഗ്ദാനം.

മെസേജിനോട് പ്രതികരിക്കുന്നവരോട് നിങ്ങളുടെ അക്കൗണ്ട് നമ്പരും ഡീറ്റയിൽസും ചോദിക്കും, ഡീറ്റയിൽസ് ലഭിച്ച് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് ഒടിപി വരും ഇതും നല്കുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ് തട്ടിപ്പ്