
കോട്ടയം :ഓൺലൈൻ വിപണി വഴി വിൽപ്പന നടത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന കർശനമാക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.
വിപണിയിൽ നിലവിൽ ഒരു കിലോ വെളിച്ചണ്ണയുടെ വില നാനൂറു രൂപായിക്ക് മുകളിലാണ്. എന്നാൽ കഴിഞ്ഞ ദിവസ൦ ഒരു പ്രമുഖ ഓൺലൈൻ വിപണി വഴി ഒരു
കിലോ വെളിച്ചെണ്ണ ഇരുനൂറ്റി പതിനഞ്ചു രൂപായിക്ക് വിൽപ്പന നടത്തിയിരുന്നു വിപണിയിലെ കൊപ്രായുടെ വിലയ്ക്കാണ് വെളിച്ചെണ്ണ വിൽപ്പന നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ടെത്തി വിൽപ്പന നിരോധിച്ച കമ്പനീകൾ അന്യ സംസ്ഥാനങ്ങളിൽ പോയി സർക്കാർ
ലൈസൻസ് എടുത്ത് ഓൺലൈൻ വിപണി വഴി വിൽപ്പന നടത്തുന്നത് വ്യാപകമാണ്. കേരളത്തിൽ പരിശോധന കർശനമാക്കിയതാണ് ഓൺലൈൻ വിപണിയിൽ സജീവമാകാൻ ഇവരെ പ്രേരിപ്പിച്ചത്.