ഖജനാവിൽ പണമില്ല…! ഓൺലൈൻ കച്ചവടത്തിനും നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
കൊച്ചി : സർക്കാർ ഖജനാവിൽ പണമില്ല, ഓൺലൈനിലും നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. സർക്കാർ ഖജനാവിലേക്കുളള നികുതി വരുമാനം വർധിപ്പിക്കാൻ ബിജെപി സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഓൺലൈനിലും അധിക ടാക്‌സ് ചുമത്തുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് പെട്ടെന്നേറ്റ മാന്ദ്യത്തിനെതിരെ പൊരുതാനാണ് സർക്കാർ അധിക ടാക്‌സ് പിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഓൺലൈൻ സെല്ലർമാർ നടത്തുന്ന ഓരോ വിൽപ്പനയ്ക്കും ഒരു ശതമാനം ടാക്‌സ് അധികമായി വാങ്ങാനാണ് ഉദ്ദേശം. ഇത് അടുത്ത മാസം പാർലമെന്റ് അംഗീകരിച്ചാൽ ഏപ്രിൽ മുതൽ നിലവിൽ വരും.അതേസമയം ഇത്തരമൊരു നികുതി നിർദേശം വലിയ ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വിറ്റഴിക്കപ്പെടുന്ന ഓൺലൈൻ വ്യാപാര രംഗത്തെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. നിലവിൽ വൻ ഓഫറുകൾ നൽകിയതിനാൻ പല ഓൺലൈൻ വ്യാപാര സൈറ്റുകളും നഷ്ടത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധിക നികുതി കൂടി വന്നാൽ ഓൺലൈൻ വാണിജ്യ സൈറ്റുകളുടെ നിലനിൽപ്പും അപകടത്തിലാകും. മൊബൈൽ ഫോണുകൾ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത് ഓൺലൈൻ സൈറ്റുകൾ വഴിയാണ്. എന്നാൽ നിലവിലെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നികുതി വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം പിൻവലിക്കാൻ സാധ്യതയില്ല. ഫലത്തിൽ സർക്കാരിന്റെ നികുതി വർധനവ് ബാധിക്കുക ഉപഭോക്താക്കളെ തന്നെയായിരിക്കും.