
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന് ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ഗൂഗിൾ പേ വഴി 2 ലക്ഷം രൂപ തട്ടിയെടുത്തു: ഒടുവിൽ പ്രതി പോലീസിന്റെ പിടിയിൽ
ആലപ്പുഴ: ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയ അമ്പലപ്പുഴ സ്വദേശി ബിബിൻ ജോൺസൺ (30) നെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയെ 10 ലക്ഷം രൂപ ലോൺ തരമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്.
പെരിങ്ങാല നടക്കാവ് സ്വദേശിയിൽ നിന്നുമാണ് ബിബിൻ ജോൺസൺ പണം തട്ടിയത്. ലോൺ തുക ലഭിക്കാനായുള്ള പ്രോസസിംഗ് ഫീസ് ആണെന്നും പറഞ്ഞ് ഗൂഗിൾ പേ മുഖേന 2,05000 രൂപയാണ് തട്ടിയെടുത്തത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് ആണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാന രീതിയിൽ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ച കേസും ഇയാളുടെ പേരിൽ പെരിന്തൽമണ്ണ പോ ലീസ് സ്റ്റേഷനിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കര പോലീസ് സ്റ്റേഷനിൽ എടിഎം കവർച്ച കേസിലും, നൂറനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസിലും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലും ഇയാൾ പ്രതിയാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.