ഓൺലൈൻ മാധ്യമങ്ങളെ കണ്ടില്ലെന്ന് നടിച്ച് സർക്കാരിന് മുന്നോട്ട് പോകാനാവില്ല; സംരക്ഷിച്ച് നിർത്താൻ സർക്കാർ തയ്യാറാകണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
സ്വന്തം ലേഖകൻ
കോട്ടയം:ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതായും
ഓൺലൈൻ മാധ്യമങ്ങളെ കണ്ടില്ലെന്ന് നടിച്ച് സർക്കാരിന് മുന്നോട്ട് പോകാനാവില്ലന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . കോട്ടയത്ത് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഓൺലൈൻ മാധ്യമങ്ങളെ സംരക്ഷിച്ച് നിർത്താൻ സർക്കാർ തയ്യാറാകണം തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന പ്രസിഡന്റ് ഏ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങള്‍ക്കുള്ള സർട്ടിഫിക്കറ്റും ഐ ഡി കാർഡും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമേഷ് കുമാര്‍, ജോവന്‍ മധുമല, അനുപ് , ബിനു, ഉദയകുമാര്‍, അഖിലേഷ്, ചാള്‍സ് ചാമത്തില്‍, തങ്കച്ചന്‍ പാലാ, അനീഷ്, ഷൈജു, ലിജോ തുടങ്ങിയവര്‍ സംസാരിച്ചു
Third Eye News Live
0