ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുക…! ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടി; കോട്ടയം ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി; രജിസ്റ്റർ ചെയ്തത് 701 കേസുകൾ; 23 പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, ഗുണ്ടകൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ രാത്രി ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി.
എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീനിവാസ് .എയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പരിശോധനയിൽ കഞ്ചാവ്, അബ്കാരി ആക്ട്, മണൽ ഖനനം, സ്കൂളുകൾ കോളേജുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവർ, വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർ എന്നിങ്ങനെ 701 കേസുകൾ രജിസ്റ്റർ ചെയ്യുകയും 23 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായും, കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി. ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും, ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.
വൈകുന്നേരം നാലുമണി മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ ഒരു മണിവരെ നീണ്ടുനിന്നു.