മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31
സ്വന്തം ലേഖകൻ
കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അധ്യാപനം ഓണ്‍ലൈനാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് മികച്ച ഓണ്‍ലൈന്‍ അധ്യാപകരെ ആദരിക്കാന്‍ സ്ഥാപനം തീരുമാനിച്ചത്. കെജി മുതല്‍ 8-ാം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. കെജി മുതല്‍ രണ്ടാം ക്ലാസ് വരെ, മൂന്ന് മുതല്‍ 5-ാം ക്ലാസ് വരെ, 6 മുതല്‍ 8-ാം ക്ലാസ് വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.
അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ 5 മുതല്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ യുട്യൂബ് അല്ലെങ്കില്‍ ഗൂഗ്ള്‍ ഡ്രൈവ് ലിങ്ക് സഹിതം http://curriculumindia.com/TeachersAward.aspx എന്ന സൈറ്റില്‍ അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ നല്‍കാനാവു. വീഡിയോയുടെ സൈസ് 150 എംബി മുതല്‍ 500 എംബി വരെയാകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10,000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 5000 രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റുമാണ് രണ്ടാം സമ്മാനം. 1000 രൂപയുടെ 5 പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://curriculumindia.com/TeachersAward.aspxഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
—