play-sharp-fill
ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് പരവൂർ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു ; ബംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് പരവൂർ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു ; ബംഗളൂരു സ്വദേശിയായ യുവാവ് അറസ്റ്റിൽ

പരവൂർ : ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. ബംഗളൂരു സ്വദേശി ശരത്തിനെയാണ് കൊല്ലം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പരവൂർ സ്വദേശിനി റസീനയില്‍ നിന്നും പത്ത് ലക്ഷത്തിലധികം രൂപയാണ് പ്രതി കൈക്കലാക്കിയത്. റസീനയുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ശരത്ത് പരിചയം സ്ഥാപിക്കുകയും. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന വൻ തൊഴില്‍ സാധ്യതകള്‍ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടെന്നും അതു തരപ്പെടുത്താൻ സഹായിക്കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ചില ഓണ്‍ലൈൻ ജോലികള്‍ ഏല്‍പ്പിച്ച്‌ തുച്ഛമായ തുക പലപ്പോഴായി അയച്ചു നല്‍കുകയും ചെയ്തു.

തുടർന്ന് യുവതി പ്രതിയെ വിശ്വസിച്ച്‌ തുടങ്ങിയെന്ന് മനസിലാക്കിയതോടെ വൻ തട്ടിപ്പ് നടപ്പിലാക്കി. വലിയ തൊഴില്‍ സാധ്യത ഒത്തുവന്നിട്ടുണ്ടെന്നും കുറച്ച്‌ അധികം പണം വേണമെന്നും പറഞ്ഞു. ഇതിനായി പലപ്പോഴായി 10 ലക്ഷത്തിലധികം രൂപ യുവതി അയച്ചു നല്‍കി. പണം ലഭിച്ചതോടെ പ്രതി സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ യുവതി പരവൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമാനമായ തട്ടിപ്പ് ആലപ്പുഴ ജില്ലയിലും നടന്നതായി കണ്ടെത്തി. ഈ കേസില്‍ ആന്ധ്രാ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിര താമസക്കാരനുമായ ശ്രീധർ എന്നയാളെ ആലപ്പുഴ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശരത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചത്. ഒരേ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇരുവരും. തുടർന്ന് തന്ത്രപരമായ നീക്കങ്ങള്‍ക്ക്  പരവൂർ പൊലീസ് ശരത്തിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.