രാത്രി 12നുശേഷം ലോഗിൻ പാടില്ല; ഓണ്‍ലൈൻ ഗെയിം കമ്പനികള്‍ക്ക് തിരിച്ചടി; പാതിരാ നിയന്ത്രണം ശരിവെച്ച്‌ മദ്രാസ് ഹൈക്കോടതി

Spread the love

ചെന്നൈ:  തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തമിഴ്നാട് നിയമത്തിനെതിരെ ഓണ്‍ലൈൻ ഗെയിം കമ്പനികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

18 വയസില്‍ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയില്‍ ലോഗിൻ പാടില്ലെന്നും കെവൈസി നിർബന്ധം ആക്കിയതില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനാരോഗ്യം സർക്കാരിന് കണക്കിലെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. പണം വച്ചുള്ള റമ്മി അടക്കം ഓണ്‍ലൈൻ കുരുക്കില്‍ പെട്ട് ആത്മഹത്യകള്‍ വർധിച്ചത്തോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ബില്ലില്‍ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് വിവാദമായിരുന്നു.

ഓണ്‍ലൈൻ കളികള്‍ മാത്രം രാത്രി നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കമ്പനികളുടെ വാദം. വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സർക്കാർ വളർത്തച്ഛൻ ആകരുതെന്നും കമ്പനികള്‍ വാദിച്ചിരുന്നു.