
അഴിക്കുന്തോറും മുറുകുന്ന കുരുക്ക്…! പുതിയ ഓണ്‍ലൈൻ തട്ടിപ്പ് രീതികളിൽ കുടുങ്ങി ആയിരങ്ങൾ; പൊലീസുകാരെന്ന വ്യാജേനെ വിളിച്ചുള്ള പണം തട്ടല്‍ രീതിയിൽ ഈരാറ്റപേട്ട സ്വദേശിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ; ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ കഞ്ഞിക്കുഴി സ്വദേശിക്ക് നഷ്ടമായത് 1.25 കോടി രൂപ; വർക് അറ്റ് ഹോം തട്ടിപ്പിലും നഷ്ടമായത് ലക്ഷങ്ങൾ; പരാതി പെരുകിയതോടെ മുന്നറിയിപ്പുമായി പൊലീസും
കോട്ടയം: അഴിക്കുന്തോറും അടുത്ത ചതിവല നെയ്യുകയാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘം.
പരാതി പെരുകിയതോടെ ജാഗ്രതാ നിർദേശവുമായി പൊലീസും.
പൊലീസുകാരെന്ന വ്യാജേനെ വിളിച്ചുള്ള പണം തട്ടല്‍, ഓണ്‍ലൈൻ ട്രേഡിംഗ്, വർക് അറ്റ് ഹോം സാദ്ധ്യത തുടങ്ങിയവയാണ് പുതിയ തട്ടിപ്പ് രീതികള്‍.
കെണിയുമായി പൊലീസ് കോള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് നിന്ന് വന്ന പാർസലില്‍ ലഹരി മരുന്ന് മുംബയ് പൊലീസ് കണ്ടെത്തിയെന്ന രീതിയിലാവും വിളി. ഉടനെ മറ്റൊരു വീഡിയോ കോളില്‍ യൂണിഫോമില്‍ പൊലീസ് ഉദ്യോസ്ഥന്റെ ഭീഷണി. പണം അയച്ചു നല്‍കിയാല്‍ വിട്ടയക്കാമെന്ന് വാഗ്ദാനം. കെണിയില്‍പ്പെട്ട ഈരാറ്റപേട്ട സ്വദേശിയുടെ എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു.
ഓണ്‍ലൈൻ
ട്രേഡിംഗ് കമ്പനിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യം നല്‍കും. ആകൃഷ്ടരായാല്‍ നിക്ഷേപിക്കുന്ന തുകയുടെ 15% തുക മാസംതോറും ബോണസായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടും.
ആദ്യം പണം തിരികെ ലഭിക്കുമെങ്കിലും കൂടുതല്‍ നിക്ഷേപിക്കുന്നതോടെ മുഴുവൻ പണവും നഷ്ടപ്പെടും. കഞ്ഞിക്കുഴി സ്വദേശിക്ക് നഷ്ടമായത് 1.25 കോടി രൂപയാണ്.
1000രൂപ മുടക്കി രജിസ്റ്റർ ചെയ്താല്‍ വർക്ക് അറ്റ് ഹോം പണം സമ്പാദിക്കാമെന്നതാണ് വാഗ്ദാനം. ബ്രാൻഡഡ് ഹോട്ടലുകളുടെയോ, മറ്റു വ്യാപാര സ്ഥാപനങ്ങളുടെയോ, ഉത്പന്നത്തിന്റെയോ റിവ്യൂ ചെയ്യുകയും മറ്റു പത്ത് പേരെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിച്ച് സ്‌ക്രീൻഷോട്ട് ഇവർക്ക് നല്‍കും. ഓരോ സ്ക്രീൻ ഷോട്ടിനും നിശ്ചിത തുകയും നല്‍കും. പിന്നീട് പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാവുകയുമെന്ന് വിശ്വസിപ്പിപ്പിക്കും.
ഏറ്റുമാനൂർ സ്വദേശിനിയില്‍ നിന്ന് ഒൻപതര ലക്ഷവും പെരുവ, കാരാപ്പുഴ സ്വദേശികളില്‍ നിന്ന് 5 ലക്ഷം വീതവും തട്ടി.
നടപടിയില്ലാതെ 200ലേറെ പരാതികള്‍
ഓണ്‍ലൈൻ പരാതികള്‍ പെരുകുമ്പോള്‍ എല്ലാത്തിലും നടപടിയെടുക്കാൻ സാങ്കേതിക തടസങ്ങളേറെ. ഇരുന്നൂറോളം പരാതികളാണ് നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നത്. പ്രതികളിലേറെയും അന്യസംസ്ഥാനക്കാരായതും സൈബർ പൊലീസിലെ ആള്‍ക്ഷാമവുമെല്ലാം കാരണമാണ്.
പണം നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാം 1930
ശ്രദ്ധിക്കണം
അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക
ബാങ്ക് അക്കൗണ്ട് വിവരം പങ്കുവയ്ക്കരുത്
സോഷ്യല്‍ മീഡിയ ‘അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ നല്‍കുക
കൃത്യമായി ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റുക
പരിചിതമല്ലാത്ത ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാതിരിക്കുക