കേരള പൊലീസ് അസോസിയേഷന്‍ സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ അസോസിയേഷന്‍ നേതാവിനുനേരെ അസഭ്യവര്‍ഷം; രണ്ട് എസ്.ഐ മാര്‍ക്കെതിരെ പരാതി
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരുടെ സംഘടനയിലെ പടലപ്പിണക്കവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
കേരള പൊലിസ് അസോസിയേഷന്‍ (KPA)സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേര്‍ അസോസിയേഷന്‍ നേതാവിനെ അസഭ്യം വിളിക്കുന്ന വീഡിയോയാണ് ചോര്‍ന്നത്.
പൊലിസിന്റെ തന്നെ വിവിധ വാട്‌സ്‌ആപ് ഗ്രൂപ്പുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഉന്നത പോലീസ് ഓഫീസര്‍മാരുടെ പോലെ നേതാവ് നിര്‍ദ്ദേശം നല്‍കുന്നതും, എസ് ഐ മാര്‍ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവില്‍ അവരെ റിമൂവ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോവിലുണ്ട്.
ഇവര്‍ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിന്റെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന നേതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ നേരത്തെ തെറിവിളിച്ച എസ് ഐ മാര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയില്‍ പറഞ്ഞ എസ് ഐ മാര്‍ രക്ഷപെട്ടതിനാല്‍ ഇവര്‍ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താന്‍ തന്നെയാണ് വകുപ്പിന്റെ തീരുമാനം.