ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഓൺലൈൻ വഴി പണം തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: വിദേശത്ത് താമസിക്കുന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച്‌ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നടത്തുകയും ചെയ്ത രണ്ട് പേരെ പാലക്കാട് സൈബര്‍ പോലീസ് പിടികൂടി.

നൈജീരിയന്‍ സ്വദേശിയായ യുവാവും നാഗാലാന്‍ഡുകാരിയായ യുവതിയുമാണ് പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചിക്കോട് ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയുടെ അഞ്ച് ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങുന്നത്.

വിദേശത്ത് താമസിക്കുന്നവരാണ് തങ്ങളെന്ന് വിശ്വസിപ്പിച്ച്‌ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി.

സൗഹൃദം സ്ഥാപിക്കുന്നവരോട് സമ്മാനവും പണവും കൊറിയര്‍ വഴി അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ശേഷം വിമാനത്താവളത്തിലെ കസ്റ്റംസ് ചാര്‍ജ് മറ്റ് നികുതികള്‍ തുടങ്ങിയവയുടെ പേര് പറഞ്ഞ് പണം തട്ടുകയുമാണ് ചെയ്യുന്നത്.

ഇവരുടെ ഇന്റര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.