ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന; കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് എക്സൈസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് വിതരണത്തിൻ്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) ആണ് എക്സൈസിൻ്റെ പിടിയിലായത്. എംഡിഎംഎയുമായിട്ടാണ് ഇയാൾ പിടിയിലായത്.

ഒരു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ പ്രതി ലഹരി വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.