ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ ലോ ‘റേഞ്ച്’ ആകുന്ന ഓൺലൈന്‍ വിദ്യാഭ്യാസം; സ്മാര്‍ട്ട് ഫോണ്‍ മാത്രം പോര സാറേ….റേഞ്ചും വേണം; കിഴക്കന്‍ മേഖലകളില്‍ മൊബൈലിന് റേഞ്ചില്ല
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടുന്ന സമയത്ത് നമ്മള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്.
‘ഡിജിറ്റല്‍ ഇന്ത്യ ‘ രാജ്യം മുഴുവന്‍ മുഴങ്ങി കേള്‍ക്കുകയാണ്. ക്ലാസുകളെല്ലാം ഓണ്‍ലൈനുകളിലേക്ക് മാറി. ഇതോടെ ഹൈറേഞ്ചിലുള്ള കുട്ടികളുടെ അവസ്ഥയാണ് ബുദ്ധിമുട്ടിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം മുതല്‍ കോവിഡിന്റെ പിടിയില്‍ ആയതു കൊണ്ട് കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ക്ലാസും വിക്ടേഴ്‌സ് ചാനലിലെ ക്ലാസുമായിട്ടാണ് നടന്നിരുന്നത്. കിലോമീറ്ററുകള്‍ യാത്ര ചെയ്തു പാറപ്പുറങ്ങളിലും ഏറുമാടങ്ങളിലും മരങ്ങളില്‍ കയറിയുമാണ് കുട്ടികള്‍ റേഞ്ച് കണ്ടെത്തുന്നത്.
റേഞ്ച് കണ്ടെത്തിയാലും വലിയ പ്രയോജനമില്ലെന്നും പെട്ടെന്ന് കട്ടായി കട്ടായി പോകുകയാണെന്നാണ് കുട്ടികള്‍ പറയുന്നത്.
മഴയും മഞ്ഞും കൂടുമ്പോള്‍ പിന്നെ ഫോണ്‍ വിളി പോലും പരിധിയ്ക്ക് പുറത്താണ്. ആര് വിളിച്ചാലും സ്വച്ച് ഓഫ്, അല്ലെങ്കില്‍ പരിധിയ്ക്ക് പുറത്ത് എന്നാണ് പറയുന്നത്. മൊബൈലില്‍ റേഞ്ചിന്റെ ഭാഗം പലപ്പോഴും കാണിക്കാറുപോലുമില്ല. കോവിഡ് രോഗികള്‍ക്ക് പോലും ഒരു നേരത്തെ അഹാരത്തിനോ ,ഒരാളുടെ സഹായത്തിനോ ഫോണ്‍ വിളിക്കാന്‍ പറ്റാത്ത അവസ്ഥ. ലാന്‍ഡ്‌ഫോണ്‍ ഒരിക്കലും കിട്ടാത്ത അവസ്ഥ. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഇവിടെ ഉണ്ടെങ്കിലും എന്നും നോക്കുകുത്തിയാണ്. പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവ്, കൊക്കയാർ പഞ്ചായത്തിലെ വടക്കേമല എന്നീ ഗ്രാമങ്ങളുടെ കഥ ഇങ്ങനെയാണ്.
വര്‍ഷങ്ങളായി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഒരുമാറ്റവുമുണ്ടായില്ല. ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസ്സ് അയതുകൊണ്ട് , കുട്ടികളുടെ ഭാവിയോര്‍ത്ത് ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആര്‍ഷയാ ചാരിറ്റബിള്‍ ആന്റ് ഫാര്‍മേഴ്‌സ് ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് കെ.ജിത്ത്, രക്ഷാധികാരി ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി പി.എന്‍. പ്രമോദ് , ട്രഷറര്‍ പി.വി. രവി , ജോയിന്റ് സെക്രട്ടറി ഒ.എസ്.ചന്ദ്രദാസ് . എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. സാനു, കെ.എസ്. സജീവ് , എം.വി. വിഷ്ണു, അനില്‍ ചന്ദ്രന്‍ , ജീവാ ഷിബു , സിന്ധു ബിനു എന്നിവര്‍ പ്രസ്തവനയില്‍ കുടി അവശ്യപ്പെട്ടു.