video
play-sharp-fill

ഓർഡർ ചെയ്തത് പവർ ബാങ്ക്, കിട്ടിയത് എണ്ണായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ; എടുത്തോളുവെന്ന് ആമസോണും : നബീലിന് ലോട്ടറിയടിച്ചു

ഓർഡർ ചെയ്തത് പവർ ബാങ്ക്, കിട്ടിയത് എണ്ണായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ ; എടുത്തോളുവെന്ന് ആമസോണും : നബീലിന് ലോട്ടറിയടിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തവർക്ക് കരിങ്കല്ലും ഇഷ്ടികയുമൊക്കെ പാർസൽ ലഭിച്ച സംഭവങ്ങൾ നിരവധി നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. മലപ്പുറം കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാഷിദിന് 1,400രൂപയുടെ പവർ ബാങ്ക് ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് 8,000 രൂപ വിലമതിക്കുന്ന ഫോണാണ്.

അബദ്ധം കെയോടെ തന്നെ ഓൺലൈൻ വിൽപനക്കാരായ ആമസോണിനെ അറിയിക്കുകയും ചെയ്തു. എന്നാൽ നബീലീന്റെ സത്യസന്ധതയെ അവർ അഭിനന്ദിച്ചു. ഒപ്പം, ആ ഫോൺ താങ്കൾ തന്നെ ഉപയോഗിേച്ചാളൂ എന്ന ട്വീറ്റും മറുപടിയായി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്റ്റ് 10 നാണ് ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച് പവർ ബാങ്കിന് നബീൽ ബുക്ക് ചെയ്തത്. ആഗസ്റ്റ് 15ന് പാഴ്‌സലായി സാധനം എത്തുകയും ചെയ്തു.

എന്നാൽ പാഴ്‌സൽ തുറന്നപ്പോൾ നബീൽ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ് മി എട്ട് എ ഡ്യുവൽ എന്ന ഫോണായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിെന്റെ ഫോട്ടോ എടുത്ത് ഉടൻ തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ട്വീറ്റിൽ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.

തെറ്റ് പറ്റിയതിൽ ക്ഷമാപണം നടത്തിയ ആമസോൺ, പാർസൽ തിരിച്ചു നൽകാനുള്ള റിട്ടേൺ പോളിസി ലിങ്ക് ട്വീറ്റ് ചെയ്തു. ഫോൺ താങ്കൾക്ക് തന്നെ ഉപയോഗിക്കുകയോ മറ്റാർക്കെങ്കിലും സംഭാവന ചെയ്യുകയോ ചെയ്യാമെന്ന ആമസോണിന്റെ ട്വീറ്റും പിന്നാലെയെത്തി.