video
play-sharp-fill
ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാം ; പുതിയ അടവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാം ; പുതിയ അടവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് ചൂടിൽ വ്യത്യസ്ത രീതിയിലുള്ള പ്രചരണമാണ് മൂന്ന് പാർട്ടികളും ഡൽഹിയിൽ നടത്തുന്നത്.പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഒരു മിസ് കോൾ അടിച്ചാൽ ഡൽഹി സർക്കാരിന്റെ നേട്ടങ്ങൾ അറിയാനാകുമെന്നാണ് ആപ്പും , കെജ്രിവാളും പറയുന്നത്.

സർക്കാരിൻറെ എല്ലാ നേട്ടങ്ങളും വോട്ടർമാർക്ക് മുന്നിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആം ആദ്മി പാർട്ടി പുതിയ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. എല്ലാ വോട്ടർമാരെയും നേരിൽ കണ്ട് സംസാരിക്കാനാണ് ഇത്തരമൊരു സംവിധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വോട്ടറെയും നേരിൽ കാണുക, സംശയങ്ങൾക്ക് മറുപടി നൽകുക, അതിനാണ് അരവിന്ദ് കേജ്‌രിവാളിൻറെ പുതിയ വെബ്‌സൈറ്റ്. 7690944444 എന്ന നമ്പരിലേക്ക് ഒരു മിസ്‌കോൾ അടിക്കൂ, വെബ്‌സൈറ്റ് അഡ്രസ് എസ്എംഎസായി കിട്ടും. വോട്ടർമാരെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെ വെൽക്കം കേജ്‌രിവാൾ എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചത്.

ദില്ലിയിലെ ഒന്നര കോടി വോട്ടർമാരിലേക്കും വികസന നേട്ടങ്ങൾ എത്തിക്കുകയാണ് പുതിയ വെബ്‌സൈറ്റിലൂടെ ലക്ഷ്യം. വെബ്‌സൈറ്റ് വഴി ചോദ്യങ്ങൾക്ക് കേജ്‌രിവാളിൻറെ മറുപടിയും. കുടിവെള്ളം, വൈദ്യുതി, റോഡ്, തൊഴിൽ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷം എന്തുചെയ്തു എന്ന് കേജ്‌രിവാൾ വിശദീകരിക്കും.