ഇടുക്കി ശാന്തൻപാറയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ വീടിനുള്ളിൽ‌ മരിച്ച നിലയിൽ

ഇടുക്കി ശാന്തൻപാറയിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ വീടിനുള്ളിൽ‌ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി പാറ ഭാ​ഗത്തി താമസിക്കുന്ന പാണ്ഡ്യൻ(74) ആണ് മരിച്ചത്. ഇയാൾ തമിഴ്നാട്ടിലെ തേനിയിൽ നിന്നും എത്തിയതാണ്. തമിഴ്നാട് സ്വദേശമായി ഇദ്ദേഹം ശാന്തൻ പാറയിൽ ഏലകൃഷി നടത്തി വരികയായിരുന്നു. ഭാര്യയുടെ മരണത്തെ തുടർന്ന് ഇയാൾ നിച്ചായിരുന്നു താമസം. ലോക്ക് ഡൗമിന് മുമ്പ് ഇയാൾ തമിഴ്നാട്ടിലുള്ള മകന്റെ അടുത്തേക്ക് പോയിരുന്നു. തുടർന്ന് മടങ്ങി എത്താനുള്ള പാസ് ലഭിക്കാത്തതിനെ തുടർന്ന് അവിടെ തന്നെ തുടരുകയായിരുന്നു.

എന്നാൽ 18 ദിവസങ്ങൾക്ക് മുമ്പ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇയാൾ സംസ്ഥാന അതിർത്തി കടന്ന് ശാന്തൻപാറയിൽ എത്തി. തുടർന്ന് ഇക്കാര്യം അധികൃതർ അറിയുകയും ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇയാളെ വീട്ടിൽ ക്വാറന്റൈനിലാക്കുകയും ചെയ്തിരുന്നു. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയെങ്കിലും പിറ്റേദിവസം മുതൽ കടുത്ത പനിയും ജലദേഷവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ശാന്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രോ​ഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോ​ഗ്യ വകുപ്പിനെ വിവരമറിയച്ചിനെ തുടർന്ന് ജൂലൈ 13ന് ആരോ​ഗ്യ വകുപ്പ് ഇടപെട്ട് ഇയാളെ കൊവിഡ് പരിശേധനക്ക് വിധേയനാക്കി. ഇന്നലെ രാത്രിയാണ് കൊവിഡ് പോസിറ്റീവ് ആയി ഫലം വന്നത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾക്ക് കലശലായ ചുമയും, തലവേദനയും ഉണ്ടായതായി പറയപ്പെടുന്നു. എന്നാൽ തനിച്ചായതിനാൽ ആശുപത്രിയിൽ പോകാനായില്ല. ഇന്ന് രാവിലെ സമീപവാസികളാണ് ഇയാളെ വീടിനുള്ളിൽ ചലനമറ്റ് കിടക്കുന്നതായി കണ്ടെത്തിയത്. തിടർന്ന് ആരോ​ഗ്യ പ്രവർത്തകർ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.