video
play-sharp-fill

പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവ് കുത്തേറ്റ് മരിച്ചു: സംഭവം കൊല്ലം ഓച്ചിറയിൽ

പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട യുവാവ് കുത്തേറ്റ് മരിച്ചു: സംഭവം കൊല്ലം ഓച്ചിറയിൽ

Spread the love

ക്രൈം ഡെസ്ക്

കൊല്ലം: ഓച്ചിറയിൽ ഓണാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യസ്ഥത വഹിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.  കരുനാഗപ്പള്ളി കുലശേഖരപുരം ലാലി ഭവനത്തില്‍ ഉത്തമന്‍ ,സുശീല ഭവതികളുടെ മകൻ സുജിത്തിനാണ് (ലാലിക്കുട്ടന്‍ 35 )കുത്തേറ്റത്.  കഴിഞ്ഞ രാത്രി ഓച്ചിറ കഴുവേലി മൂക്കിന് സമീപത്ത് ചിലര്‍ രാത്രിയില്‍ പടക്കം പൊട്ടിച്ചു. ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെ വാക്കുതര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാനാണ് സുജിത് എത്തിയത്.

ഇതിനിടയില്‍ ഒരാള്‍ സുജിത്തിന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ആ​രംഭിച്ചിട്ടുണ്ട്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  കൊല്ലം ജില്ലാ ഹോസ്പിറ്റലില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പില്‍ അടക്കം ചെയ്യും. ചിത്ര ആണുഭാര്യ, മക്കള്‍ അനഖ (10), വൈഗ (2)