
സ്വന്തം ലേഖിക
കോട്ടയം: ആകര്‍ഷകമായ പാക്കേജുകളൊരുക്കി ഓണത്തിന് ബഡ്ജറ്റ് ടൂറിസം യാത്രകളുമായി കെ.എസ്.ആര്‍.ടി.സി. സാധാരണക്കാര്‍ക്ക് പോക്കറ്റിലൊതുങ്ങുന്ന ഏകദിന ഉല്ലാസ യാത്രയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചെലവുകള്‍ യാത്രക്കാര്‍ സ്വയം വഹിക്കണം. 50 പേരുകളുടെ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകം ട്രിപ്പുകള്‍ ക്രമീകരിക്കും. നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. ഫോണ്‍ : 9188456895, 8547564093.
അഞ്ചുരുളി ഏകദിന ഉല്ലാസ യാത്ര
27 ന് രാവിലെ 5.30ന് പുറപ്പെട്ട് ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി, വാഗമണ്‍ മൊട്ടക്കുന്ന്, പൈൻവാലി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9.30 ഓടെ തിരികെയെത്തും. ഒരാള്‍ക്ക് 580 രൂപയാണ് ചാര്‍ജ്.
മലക്കപ്പാറ ഏകദിന ഉല്ലാസയാത്ര
28 ന് രാവിലെ 6 ന് പുറപ്പെട്ട് രാത്രി 11 ഓടെ തിരിച്ചെത്തും. തുമ്പൂര്‍മുഴി, ആതിരപ്പള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശനം. തുടര്‍ന്ന് 45 കിലോമീറ്റര്‍ വനത്തിലൂടെയുള്ള യാത്രയും കഴിഞ്ഞ് മലക്കപ്പാറയില്‍ എത്തി ഷോളയാര്‍ ഡാം വ്യൂ കാണാം. യാത്രാ നിരക്ക് 720 രൂപ.
മൂന്നാര്‍ ഏകദിന ഉല്ലാസ യാത്ര
ഫ്ലവര്‍ ഗാര്‍ഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടീ മ്യൂസിയം, എക്കോപോയിന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടക്കം. 30 ന് രാവിലെ 5 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിരക്ക് 900 രൂപ.
ഗവി ഏകദിന ഉല്ലാസ യാത്ര
സെപ്തംബര്‍ 1, 7 തീയതികളില്‍ രാവിലെ 5 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 10 ഓടെ തിരിച്ചെത്തും. ഗവിയിലൂടെ 70 കിലോമീറ്റര്‍ ജംഗിള്‍ സഫാരി, ബോട്ടിംഗ്, ഉച്ചഭക്ഷണം, തുടര്‍ന്ന് പരുന്തുംപാറ സന്ദര്‍ശിച്ച് മടക്കം. എൻട്രി ഫീസ്, ബോട്ടിംഗ്, ഉച്ചഭക്ഷണം എന്നിവ അടക്കം ഒരാള്‍ക്ക് 1650 രൂപ.
ചതുരംഗപ്പാറ ഏകദിന ഉല്ലാസ യാത്ര
രണ്ടിന് രാവിലെ 5 ന് പുറപ്പെട്ട് റിപ്പിള്‍ വാട്ടര്‍ഫോള്‍സ് സന്ദര്‍ശിച്ച് പൊൻമുടി ഡാം എത്തിബോട്ടിംഗ് നടത്തി കള്ളിമാലി വ്യൂപോയിന്റ്, ഗ്യാപ്രോഡ്, ആനയിറങ്കല്‍ ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 11ന് തിരികെ എത്തും. ഒരാള്‍ക്ക് 960 രൂപ.