play-sharp-fill
ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ല​ഭ്യ​ത കു​റവ്; ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഓ​ണ​ത്തി​നു മു​മ്പ് പൂ​ർ​ത്തി​യാ​കില്ല; സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ല​ഭ്യ​ത കു​റവ്; ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഓ​ണ​ത്തി​നു മു​മ്പ് പൂ​ർ​ത്തി​യാ​കില്ല; സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​പ്ലൈ​ക്കോ സി​എം​ഡി അ​റി​യി​ച്ചു. എന്നാൽ 21, 22, 23 തീ​യ​തി​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ൾ തു​റ​ക്കി​ല്ല.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഓ​ണ​ത്തി​നു മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​കി​ല്ലെ​ന്നു സ​പ്ലൈ​കോ സ്ഥി​രീ​ക​രി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​ണ​ത്തി​ന് മു​ൻ​പ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ജൂ​ലൈ 31 മു​ത​ലാ​ണ് വി​ത​ര​ണം തു​ട​ങ്ങി​യ​ത്.

16 ഇ​ന കി​റ്റി​ലെ ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത കു​റ​വാ​ണ് വി​ത​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​ത്.

37 ല​ക്ഷ​ത്തോ​ളം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ഇ​നി​യും ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും ഓ​ണ​ത്തി​നു 21, 22, 23 തീ​യ​തി​ക​ളി​ൽ ക​ട​മു​ട​ക്ക​മാ​യ​തി​നാ​ൽ കി​റ്റ് വി​ത​ര​ണം ഈ ​മാ​സം അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്നു സി​എം​ഡി വി​ശ​ദ​മാ​ക്കു​ന്നു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ച്ച​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.