video
play-sharp-fill

ഓണത്തിന് കൊവിഡ് പ്രോട്ടോക്കോളിൽ ഇളവിൽ: വ്യാപാര സ്ഥാപനങ്ങൾക്കു കൂടുതൽ സമയം തുറക്കാം; രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ കടകൾ തുറന്നു പ്രവർത്തിക്കാം

ഓണത്തിന് കൊവിഡ് പ്രോട്ടോക്കോളിൽ ഇളവിൽ: വ്യാപാര സ്ഥാപനങ്ങൾക്കു കൂടുതൽ സമയം തുറക്കാം; രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ കടകൾ തുറന്നു പ്രവർത്തിക്കാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ
എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനു കൂടുതൽ ഇളവ് അനുവദിച്ചു. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾക്കും സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ  അറിയിച്ചു.

സെപ്റ്റംബർ രണ്ടു വരെയാണ് നിയന്ത്രമങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതേ സമയക്രമത്തിൽ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നതിനും അനുമതിയുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്  സോണുകൾ, ക്ലസ്റ്റുകൾ എന്നിവിടങ്ങളിലെ
വ്യാപാര സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകൾ  മാത്രമായിരിക്കും ബാധകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ സ്ഥാപനത്തിന്റെയും വിസ്തൃതിക്ക് ആനുപാതികമായി സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയുന്നത്ര ആളുകൾക്കു മാത്രമെ ഒരേ സമയം പ്രവേശനം അനുവദിക്കാവൂ. ഇത് എത്രപേർ എന്നത് സ്ഥാപനത്തിനു മുന്നിൽ പ്രദർശിപ്പിക്കണം.
പുറത്തു കാത്തു നിൽക്കുന്നവരും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.