ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുമോ..? കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനായി നടപടിയെടുത്ത് സര്‍ക്കാര്‍; 2016ലെയും നിലവിലെയും വിലവിവര പട്ടിക ഇതാ….

ഓണത്തിന് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുമോ..? കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനായി നടപടിയെടുത്ത് സര്‍ക്കാര്‍; 2016ലെയും നിലവിലെയും വിലവിവര പട്ടിക ഇതാ….

സ്വന്തം ലേഖിക

തിരുവനന്തപുരം: രാജ്യത്ത് നത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിനായി സര്‍ക്കാര്‍ നടപടിയെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല. പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച്‌ ഇപ്പോഴും നല്‍കിവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്.

കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷൻ കാര്‍ഡുകളുണ്ട്. ഇതില്‍ 55 ലക്ഷത്തോളം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറില്‍ ഉള്ളൂ.

എഫ്‌എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങള്‍, ശബരി ഉല്പന്നങ്ങള്‍, മറ്റു കമ്ബനി ഉല്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 5 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്. എല്ലാ പ്രധാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ചന്തകളും സര്‍ക്കാര്‍ ആരംഭിക്കാറുണ്ട്. നിലവില്‍ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്നം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.