
ബമ്പർ ട്വിസ്റ്റ്; ആ ഭാഗ്യവാൻ സെയ്‌തലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ; ഓണം ബംപർ അടിച്ചത് ഓട്ടോഡ്രൈവർക്ക്; സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി. ഈ വർഷത്തെ തിരുവോണം ബമ്പർ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്. ഓട്ടോ ഡ്രൈവറ്റണ് ജയപാലൻ. ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിച്ചു. ടിക്കറ്റെടുത്തത് ഈ മാസം 10 നായിരുന്നു. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്കാണെന്ന അവകാശവാദവുമായി പ്രവാസിയായ സെയ്തലവി രംഗത്തെത്തിയിരുന്നു.
ദുബായിൽ ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം സുഹൃത്ത് വഴിയാണ് ടിക്കറ്റ് എടുത്തതെന്നും
എന്നാൽ ടിക്കറ്റ് സുഹൃത്തിൻ്റെ പക്കലാണെന്നും പറഞ്ഞിരുന്നു.
ഒടുവിൽ ഈ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് യഥാർത്ഥ വിജയിയെ കണ്ടെത്തിയത്.
Third Eye News Live
0