
കോട്ടയത്തടക്കം മൂന്ന് കോടീശ്വരന്മാരെ സമ്മാനിച്ച് മീനാക്ഷി ലക്കീ സെന്റർ ; മീനാക്ഷിയിൽ വിറ്റ മൂന്ന് ടിക്കറ്റുകൾക്ക് രണ്ടാം സമ്മാനമായ ഒരു കോടി വീതം ലഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ഓണം ബംബറില്‍ ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണെങ്കിലും രണ്ടാം സമ്മാനത്തിലൂടെ മൂന്ന് കോടീശ്വരന്മാരെ കോട്ടയത്തടക്കം കിട്ടി.
രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകളില്‍ മൂന്നെണ്ണവും വിറ്റിരിക്കുന്നത് കോട്ടയം ആസ്ഥാനമായുള്ള മീനാക്ഷി ലക്കി സെന്ററില്‍ നിന്നാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം സമ്മാനം ലഭിച്ച ടിഎ 781521, ടിബി 127095, ടിജെ 223248 ടിക്കറ്റുകളാണ് മീനാക്ഷി ലക്കി സെന്ററില്‍ നിന്ന് വിറ്റ് പോയത്.
രണ്ടാം സമ്മാനമായ
ടിഎ 781521 തങ്ങളുടെ അടൂര്‍ റീട്ടെയ്ല്‍ കൗണ്ടറിലാണ് അടിച്ചിരിക്കുന്നത്. ടിബി 127095 എന്ന ടിക്കറ്റ് കോട്ടയത്ത് 10 ടിക്കറ്റെടുത്ത ഏജന്റിനാണ് അടിച്ചിരിക്കുന്നത്. ടിജെ 223248 എന്ന ടിക്കറ്റ് ഗുരുവായൂരിലാണ് അടിച്ചിരിക്കുന്നതെന്നും മീനാക്ഷി ലക്കീ സെന്റർ ഉടമ മുരുകേശന്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
Third Eye News Live
0