
ഓണം ബമ്പര്‍ അടിച്ചത് കോഴിക്കോടുള്ള ഏജൻസി വിറ്റ ടിക്കറ്റിന്; ഭാഗ്യവന്മാർ ആരൊക്കെ ? വിശദമായി അറിയാം
കോഴിക്കോട്: മലയാളികള്‍ ആവേശത്തോടെ കാത്തിരുന്ന ഓണം ബമ്പര്‍ അടിച്ചത് കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന്.
പാളയം ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
എന്നാല്‍ ഭാഗ്യശാലിയാരാണെന്ന് വ്യക്തമല്ല.
TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന സംശയവും ഏജന്റ് പങ്കുവച്ചു. രണ്ടാം സമ്മാനങ്ങളിലൊന്ന് തിരുവനന്തപുരം പഴവങ്ങാടിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപത്തിയഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. 125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ്.
കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബരുകള്‍ക്ക് ഉണ്ട്. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കായിരുന്നു.
അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം പത്ത് പേര്‍ക്കും നല്‍കും. പുറമേ 5,000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുണ്ട്.