53 വർഷത്തെ ചരിത്രത്തിലാദ്യമായി ഉമ്മൻ ചാണ്ടിയില്ലാതെ നിയമസഭാ സമ്മേളനം; ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ച് സ്പീക്കർ എ.എൻ. ഷംസീർ; കുടുംബാംഗങ്ങളെ പുതുപ്പള്ളി പള്ളിയിലെത്തി സന്ദർശിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പുതുപ്പള്ളിയിലെത്തി.

ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി പള്ളിയിലെത്തി കണ്ട ശേഷമാണ് സ്പീക്കർ നിയമസഭാ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിലാദ്യമായി ഉമ്മൻ ചാണ്ടിയില്ലാതെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതെന്നും പകരം വയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു.
കുടുംബാംഗങ്ങളോടൊപ്പം അഞ്ച് മിനിട്ട് ചെലവഴിച്ച ശേഷമാണ് സ്പീക്കർ മടങ്ങിയത്.