video
play-sharp-fill

ഉമ്മന്‍ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

ഉമ്മന്‍ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂര്‍ ആശുപത്രിയിലെ വിശ്രമത്തിനു ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ പള്ളിക്കത്തോട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെടുമ്ബോഴാണു ശാരീരിക അവശത അനുഭവപ്പെട്ടത്. തുടര്‍ന്നു പുതുപ്പള്ളിയിലെ ആശുപത്രിയിലേക്കു പോവുകയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടിയതാണു ക്ഷീണത്തിനു കാരണമെന്നും മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എന്‍.ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം ഇസിജി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group