play-sharp-fill
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് വിവാദം; പരാതി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും; തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് വിവാദം; പരാതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും നടത്തിയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയാണ്‌ പരാതി. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം ചടങ്ങ് 17,18,19 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി ബിരുദാനചടങ്ങുകള്‍ അവസാനിച്ചു. 18,19 തീയതികളില്‍ അതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി രാവിലെ ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ തന്നെ മരണവാര്‍ത്ത അറിഞ്ഞിട്ടും പരിപാടി മാറ്റിവയ്ക്കാനുള്ള ഔചിത്യം മെഡിക്കല്‍ കോളജ് കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്തുന്നതിനിടെയാണ് പതിനെട്ടാം തീയതി രാത്രിയില്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സംഗീതനിശയും മദ്യപാനവും നടത്തിയതെന്നും പരാതിയില്‍ പറയുന്നു

മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പൊതുഅവധിയും ദുംഃഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ നടത്തിയത്. ആഘോഷത്തിനിടെ പരസ്യമായ മദ്യപാനം ഉള്‍പ്പടെയുണ്ടായതായും ഈ വിവരം ആ സമയത്ത് തന്നെ പൊലീസിനെയും എക്‌സൈസിനെയും അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.