പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തല്‍; ചര്‍ച്ച ചെയ്ത് സിപിഎം; ; ഒരുക്കം തുടങ്ങാന്‍ ധാരണ
സ്വന്തം ലേഖിക
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തില്‍ ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കനിരിക്കെ ചര്‍ച്ച നടത്തി സി പി എം.
പുതുപ്പളിയിലെ തിരഞ്ഞെടുപ്പ് വെെകില്ലെന്നാണ് വിലയിരുത്തല്‍. ഒരുക്കം തുടങ്ങാൻ സി പി എം സെക്രട്ടറിയേറ്റില്‍ ധാരണയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി പി എം കണ്‍ട്രോള്‍ കമ്മീഷണ്‍( സി സി) യോഗത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കടക്കും.
അതേസമയം, രാഹുല്‍ ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ പകരക്കാരനായിറങ്ങുമെന്ന അഭ്യൂഹമുണ്ടെങ്കിലും ചാണ്ടി ഉമ്മന് എ.ഐ.സി.സിയുടെ ചുമതല നല്‍കി ഡല്‍ഹിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആഗ്രഹം രാഹുലിനുണ്ട്. ഇതിന് സമ്മതമറിയിച്ചാല്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും.
കുടുംബാംഗങ്ങളാരും മത്സരിക്കാനില്ലെങ്കില്‍ പുതുപ്പള്ളിയില്‍ 53 വര്‍ഷത്തിന് ശേഷം സാദ്ധ്യതാ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുയരും. ഓര്‍ത്തഡോക്സ്, യാക്കോബായ, ഈഴവ, നായര്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ പുതുപ്പള്ളിയില്‍ നിര്‍ണായകമാണ്.