ആൾക്കൂട്ടത്തിലലിഞ്ഞ് കുഞ്ഞൂഞ്ഞ്; കണ്ഠമിടറുന്ന മുദ്രാവാക്യ വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങൾ; ജനനായകന് കണ്ണീര്‍പ്പൂക്കൾ; ഓർമ്മകളിലേക്ക് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, കേരളക്കരയുടെ സ്വന്തം ഓസി; പലർക്കും നഷ്ടമായത് കുടുംബത്തിലെ ഒരംഗത്തെ; പുതുപ്പള്ളിക്ക് നഷ്ടമായത് തങ്ങളുടെ നാഥനെ; കർമ്മമേഖലയിൽ കർമ്മനിരതനായ നേതാവിന് ഇനി അന്ത്യവിശ്രമം; സ്‌നേഹരാഷ്ട്രീയ പാഠങ്ങള്‍ അവശേഷിപ്പിച്ച് കുഞ്ഞൂഞ്ഞ് മടങ്ങുന്നു നിത്യതയിലേക്ക് !!!
സ്വന്തം ലേഖകൻ
പുതുപ്പള്ളി: ജനസാഗരം സാക്ഷിയായി ജയനായകൻ കരോട്ട് വള്ളക്കാലിൽ വീട്ടിലെ അന്ത്യശുശ്രൂഷകൾക്ക് ശേഷം, പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന വീട്ടിൽ പൊതു ദർശനവും പൂർത്തിയാക്കിയ ശേഷമാണ് ജന സാഗരത്തിന്റെ അകമ്പടിയോടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടത്.
കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി, പതിനായിരക്കണക്കിന് ജനങ്ങളാണ് അവസാന നിമിഷം വരെയും പ്രിയ നേതാവിനെ വഴിനീളെ കാത്തു നിന്നത്. കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തിയിട്ടുണ്ട്. ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പള്ളിയിലും കാത്തുനിൽക്കുന്നത്. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, എകെ ആന്റണി, വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ളവരും മന്ത്രിമാരും, ജോസ് കെ മാണി, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും പള്ളിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.
കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി. ജനനായകൻ ഇനി ജനമനസിൽ!!!