play-sharp-fill
മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് മന്ത്രിയുടെ മകൻ ; 25 ഓളം ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചു ; സിസിടിവി ടേപ്പുകൾ കേടുവരുത്തി ; കേസെടുത്ത് പോലീസ്

മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് മന്ത്രിയുടെ മകൻ ; 25 ഓളം ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചു ; സിസിടിവി ടേപ്പുകൾ കേടുവരുത്തി ; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ 

ജയ്പൂർ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത മന്ത്രിയുടെ മരുമകനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസിന്റെ മരുമകൻ ഹർഷ്ദീപ് ഖചാരിയവാസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജയ്പൂരിലെ ഹോട്ടലിലെത്തിയ ഹർഷ് ദീപ് അവിടെയെത്തിയ മറ്റൊരാളുമായി വഴക്കുണ്ടാക്കിയതായി ഹോട്ടൽ ഉടമ അഭിമന്യു സിംഗ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ അയാളെ തേടി എല്ലാ മുറികളും തുറന്ന് അന്വേഷിക്കണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ഹോട്ടൽ ജീവനക്കാർ വിസമ്മതിച്ചപ്പോൾ, 25 ഓളം ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഹോട്ടൽ വസ്തുവകകൾ നശിപ്പിച്ചു. സിസിടിവി ടേപ്പുകൾ നശിപ്പിക്കാനും ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.